'സംഘ്പരിവാർ പ്രത്യയശാസ്ത്രവുമായി കെപിസിസി പ്രസിഡണ്ട് ഉള്ളപ്പോൾ ബിജെപിക്ക് എന്തിനാണ് വേറെ നേതൃത്വം'- മുഹമ്മദ് റിയാസ്

എം.എം മണിയുടെ മുഖചിത്രത്തെ ആൾക്കുരങ്ങിന്റെ രൂപത്തോട് ചേർത്ത് വച്ച് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രംഗത്തെത്തിയിരുന്നു

Update: 2022-07-18 15:12 GMT
Editor : abs | By : Web Desk

എംഎ മണിയെ അധിക്ഷേപിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുവാൻ കെപിസിസി പ്രസിഡണ്ട് തന്നെ മുന്നിൽ നിൽക്കുമ്പോൾ കേരളത്തിൽ ബിജെപിക്ക് സംസ്ഥാന നേതൃത്വം ആവശ്യമുണ്ടോ എന്നാണ് റിയാസിന്റെ ചോദ്യം.

'വംശീയ ആക്രമണങ്ങൾക്കെതിരെ പോരാടിയ നെൽസൺ മണ്ടേലയുടെ ജന്മദിനത്തിലാണ് ചിമ്പാൻസിയുടെ ചിത്രത്തിലെ തലവെട്ടിമാറ്റി പകരം സഖാവ് എം എം മണിയുടെ തല വെച്ച് മഹിളാ കോൺഗ്രസ് തലസ്ഥാനത്ത് പ്രകടനം നടത്തിയത്'. മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

Advertising
Advertising

വംശീയ ആക്രമണങ്ങള്‍ക്കെതിരെ പോരാടിയ നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനമാണിന്ന്. ചിമ്പാന്‍സിയുടെ ചിത്രത്തിലെ തലവെട്ടിമാറ്റി പകരം സഖാവ് എം എം മണിയുടെ തല വെച്ച് മഹിളാ കോണ്‍ഗ്രസ് തലസ്ഥാനത്ത് പ്രകടനം നടത്തിയതും ഇന്ന് തന്നെ. കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ ഈ പ്രവര്‍ത്തനത്തെ പൂര്‍ണമായി പിന്തുണച്ച് സംസാരിച്ചെന്ന് മാത്രമല്ല, ചിമ്പാന്‍സിയെ പോലെ തന്നെയല്ലെ ശ്രീ. മണി എന്ന് പറയുകയും ചെയ്തു.  ഏത് പ്രത്യയശാസ്ത്രമാണ് കെ.പി.സി.സി പ്രസിഡന്‍റിനെ നയിക്കുന്നതെന്ന് വ്യക്തമാണ്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുവാന്‍ കെപിസിസി പ്രസിഡണ്ട് തന്നെ മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളത്തില്‍ ബിജെപിക്ക് സംസ്ഥാന നേതൃത്വം ആവശ്യമുണ്ടോ ?

Full View

എം.എം മണിയുടെ മുഖചിത്രത്തെ ആൾക്കുരങ്ങിന്റെ രൂപത്തോട് ചേർത്ത് വച്ച് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രംഗത്തെത്തിയിരുന്നു. അതുതന്നെയല്ലേ അദ്ദേഹത്തിന്റെ മുഖമെന്നു കെ.സുധാകരൻ പത്രസമ്മേളനത്തിൽ ചോദിച്ചു. ഒറിജിനൽ അല്ലാതെ കാണിക്കാൻ പറ്റുമോ? മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു, സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും കെ. സുധാകരൻ പറഞ്ഞു

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News