'ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം'; അടൂർ ഗോപാലകൃഷ്ണനെതിരെ മന്ത്രി ആർ.ബിന്ദു

സിനിമാ നയരൂപീകരണത്തിന്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച സിനിമാ കോൺക്ലേവിലാണ് അടൂർ സ്ത്രീവിരുദ്ധ, ദലിത് വിരുദ്ധ പരാമർശം നടത്തിയത്.

Update: 2025-08-03 16:28 GMT

തിരുവനന്തപുരം: സ്ത്രീകൾക്കും ദലിതർക്കും എതിരെ വിവാദ പരാമർശം നടത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനവുമായി മന്ത്രി ആർ.ബിന്ദു. ''വിശ്വചച്ചിത്ര വേദികളിൽ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം''- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

സിനിമാ നയരൂപീകരണത്തിന്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച സിനിമാ കോൺക്ലേവിലാണ് അടൂർ വിവാദ പരാമർശം നടത്തിയത്. സിനിമാ നിർമാണത്തിന് പട്ടികജാതിക്കാർക്കും സ്ത്രീകൾക്കും ധനസഹായം നൽകുന്നതിന് എതിരെയാണ് അടൂർ വിമർശനമുന്നയിച്ചത്.

സ്ത്രീയാണ് എന്നതുകൊണ്ട് മാത്രം സിനിമയെടുക്കാൻ പണം നൽകരുത്. പട്ടികജാതി- പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിനിമയെടുക്കാൻ നൽകുന്നത് ഒന്നരക്കോടി രൂപയാണ്. ഇത് അഴിമതിക്ക് വഴിയുണ്ടാക്കും. പണം നൽകുന്നതിന് മുമ്പ് മൂന്ന് മാസത്തെ പരിശീലനം നൽകണമെന്നും അടൂർ പറഞ്ഞിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News