ഹൈക്കോടതി നിലപാട് സ‍ർക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി വി.എൻ വാസവൻ

സർക്കാരിന് സന്തോഷകരമായ ദിവസമാണിതെന്നും മന്ത്രി

Update: 2025-10-10 11:52 GMT
Photo | MediaOne

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ തിരിമറി നടന്നുവെന്ന് വ്യക്തമാണെന്ന ഹൈക്കോടതി നിലപാട് സ‍ർക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി വി.എൻ വാസവൻ. സ്വർണം ആരടിച്ചുമാറ്റിയാലും അവരെ കണ്ടുപിടിക്കണമെന്നും മന്ത്രി വി.എൻ വാസവൻ.

ഹൈക്കോടതി സ്വീകരിച്ച നിലപാട് സ്വാ​ഗതാർഹമാണെന്നും സർക്കാരിനും ഹൈക്കോടതിക്കും ഒരേ നിലപാടാണെന്നും മന്ത്രി പറഞ്ഞു. എല്ലാ കാര്യങ്ങളും എസ്‌ഐടി അന്വേഷിക്കണമെന്നും ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണസംഘത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്.

Advertising
Advertising

സർക്കാരിന് സന്തോഷകരമായ ദിവസമാണിതെന്നും ദേവസ്വം ബോർഡിനെയോ സർക്കാരിനെയോ കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാരിനെ സംബന്ധിച്ച് ഒരുതരി പൊന്ന് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ തിരിച്ചു കൊണ്ടു വരാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും കോടതിയും സർക്കാറും ഒരുപോലെ രം​ഗത്തുവന്നിരിക്കുന്നുവെന്നും വി.എൻ വാസവൻ വ്യക്തമാക്കി.

ദേവസ്വം വിജിലൻസ് റിപ്പോർട്ട് ദേവസ്വം ബോർഡിന് കൈമാറും. അതിന്റെ അടിസ്ഥാനത്തിൽ ഡിജിപിക്ക് പരാതി നൽകും ഇന്ന് തന്നെ എഫ്ഐആറിട്ട് അന്വേഷണം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News