ബ്രെയില്‍ ലിപി പാഠപുസ്തകങ്ങൾ ഉടൻ ലഭ്യമാകുമെന്ന മന്ത്രിയുടെ വാക്ക് പാഴായി; ആശങ്കയില്‍ വിദ്യാര്‍ഥികള്‍

വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകി രണ്ട് മാസം കഴിഞ്ഞിട്ടും കുട്ടികൾക്ക് ഇനിയും പുസ്തകം ലഭിച്ചില്ല

Update: 2025-09-19 05:13 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: ഹയർസെക്കൻഡറി വിദ്യാർഥികൾക്കുള്ള ബ്രെയില്‍ ലിപി പാഠപുസ്തകങ്ങൾ ഉടൻ ലഭ്യമാകുമെന്ന മന്ത്രിയുടെ വാക്ക് പാഴായി.വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകി രണ്ട് മാസം കഴിഞ്ഞിട്ടും കുട്ടികൾക്ക് ഇനിയും പുസ്തകം ലഭിച്ചില്ല. ഓരോ ദിവസവും വൈകും തോറും   പഠിക്കാനുള്ള സമയം നഷ്ടമാകുന്ന ആശങ്കയിലാണ്. 

കാഴ്ചപരിമിതിയുള്ള കുട്ടികൾ. പ്ലസ് വണില്‍ പഠിക്കാൻ പുസ്തകം ഇല്ലാതെ വിഷമിച്ചിരുന്ന ആയിഷ ഉൾപ്പെടെയുള്ള കാഴ്ച പരിമിതിയുള്ള വിദ്യാർഥികൾ വലിയ സന്തോഷത്തോടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ  വാക്കുകൾ കേട്ടത് . എന്നാല്‍ ആ പ്രഖ്യാപനം നടപ്പായില്ല പുസ്തകം കാത്തു കഴിഞ്ഞ കാഴ്ചപരിമിതരായ വിദ്യാർഥികള്‍ ഇപ്പോള്‍ നിരാശയിലാണ്

Advertising
Advertising

പാഠപുസ്തകങ്ങൾ ഇല്ലാത്തത്  കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി മാതാപിതാക്കളും പറയുന്നു.ബ്രെയിൽ ലിപി പാഠ പുസ്തകങ്ങൾ പതിവായി അച്ചടിക്കുന്നവർക്ക് ഇനിയും  ഹയർസെക്കൻഡറി പുസ്തകങ്ങൾ തയ്യാറാക്കുന്നതിനായി അറിയിപ്പ് ലഭിച്ചിട്ടില്ല . പുസ്തകങ്ങൾ പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും എന്ന് മാത്രമാണ് അധികൃതർ പറയുന്നത്.

ഓണപ്പരീക്ഷ കഴിഞ്ഞിട്ടും പുസ്തകങ്ങളെത്താതെ എങ്ങനെ പഠനം മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ്  കാഴ്ച പരിമിതരായ ഹയർസെക്കന്ററി വിദ്യാർഥികള്‍. അടിയന്തര പരിഹാരമാണ് ഇവർ  ആവശ്യപ്പെടുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News