ന്യൂനപക്ഷ ക്ഷേമപദ്ധതി; വിദഗ്ധ സമിതി വേണ്ടെന്ന് ലീഗ്

സമിതിയെ തീരുമാനിച്ചത് സർവകക്ഷി യോഗ ത്തിലല്ലെന്ന് കെ.പി.എ മജീദ് പറഞ്ഞു

Update: 2021-06-05 07:06 GMT

ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കുന്നതില്‍ നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്താന്‍ സമിതിയുടെ ആവശ്യമില്ലെന്ന് മുസ്‍ലി ലീഗ്. സമിതിയെ തീരുമാനിച്ചത് സർവകക്ഷി യോഗ ത്തിലല്ലെന്ന് കെ.പി.എ മജീദ് പറഞ്ഞു. സർക്കാർ തീരുമാനിച്ചതിനു ശേഷം സർവകക്ഷി യോഗ തീരുമാനമെന്ന് പറയുകയാണ്. സച്ചാർ കമ്മിറ്റിയുടെ നിർദേശം നടപ്പിലാക്കുകയാണ് വേണ്ടതെന്നും മജീദ് വ്യക്തമാക്കി.

ഗവൺമെന്‍റിന് നയപരമായ തീരുമാനം എടുക്കാവുന്നതേ ഉള്ളൂ. വിദഗ്ധ സമിതിയെ നിശ്ചയിച്ചത് തീരുമാനം നീട്ടികൊണ്ട് പോകാൻ മുസ്‍ലിം ലീഗ് നിലപാട് സർവകക്ഷി യോഗത്തിലും അറിയിച്ചിരുന്നുവെന്നും മജീദ് പറഞ്ഞു. 

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News