ഇടുക്കിയില്‍ കാണാതായ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍

പേഴുംകണ്ടം സ്വദേശി അനുമോൾ (27) ആണ് മരിച്ചത്

Update: 2023-03-22 01:31 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

ഇടുക്കി: ഇടുക്കി കാഞ്ചിയാറിൽ കാണാതായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പേഴുംകണ്ടം സ്വദേശി അനുമോൾ (27) ആണ് മരിച്ചത്. കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ഞായറാഴ്ച ബിജേഷും യുവതിയുടെ ബന്ധുക്കളും പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ബിജേഷിനെ കാണാതാവുകയായിരുന്നു. കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം .

ബിജേഷും അനുമോളും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. കോൺവെന്‍റ് നഴ്സറി സ്കൂളിലെ അധ്യാപികയാണ് മരിച്ച അനുമോൾ.ഇരുവർക്കും അഞ്ച് വയസുള്ള ഒരു പെൺകുട്ടിയുണ്ട്. ഒളിവിലുള്ള ബിജേഷിനായി പൊലീസ് തിരച്ചിൽ തുടങ്ങി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News