സ്വന്തം ഇഷ്ടങ്ങളേക്കാൾ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്ന വ്യക്തി; എം.കെ.മുനീർ

'അദ്ദേഹം അസുഖബാധിതനായപ്പോഴും എന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് തിരക്കുമായിരുന്നു'

Update: 2022-03-06 08:26 GMT
Editor : ലിസി. പി | By : Web Desk

സ്വന്തം ഇഷ്ടങ്ങളേക്കാൾ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്ന ആളായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് എം.കെ.മുനീർ എം.എൽ.എ. ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ അസുഖം അറിയാൻ പോകുന്ന നമ്മളോട് നമ്മുടെ അസുഖത്തിന്റെ കാര്യമാണ് ചോദിച്ചറിയുക. അദ്ദേഹം അസുഖബാധിതനായപ്പോഴും എന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് തിരക്കുമായിരുന്നു.

അദ്ദേഹത്തിന്റെ മരണം സമസ്തക്കും സമുദായത്തിനും സംഘടക്കും കേരളത്തിനും വലിയ നഷ്ടമാണ്. ഏതൊരു പുതിയ വിഷയവും മുന്നിലെത്തിയാൽ അതിനെ കുറിച്ച് പഠിച്ച് മനസിലാക്കിയ ശേഷം മാത്രമേ അദ്ദേഹം പ്രതികരിക്കാറുള്ളൂ. അദ്ദേഹത്തിന്റെ വീട്ടുമുറ്റം കണ്ടാൽതന്നെ അറിയാം അദ്ദേഹം ഏതൊക്കെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നു എന്നത്. അവിടെ സമുദായമില്ല, ജാതിയില്ല രാഷ്ട്രീയമില്ല. എല്ലാവരെയും ഒരുപോലെ പരിഗണിക്കാൻ അദ്ദേഹത്തിന് സാധിച്ചെന്നും എം.കെ.മുനീർ ഓർമിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News