മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന സി.പി.എമ്മാണ് പ്രശ്നങ്ങൾക്ക് പിന്നില്‍; സമസ്ത - ലീഗ് പ്രശ്നത്തിൽ മുനീര്‍

മോദിയുടെ സ്വരമുള്ള പിണറായിയുടെ ഭാഗത്ത് നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട

Update: 2024-04-24 04:48 GMT

എം.കെ മുനീര്‍

കോഴിക്കോട്: സമസ്ത - ലീഗ് പ്രശ്നത്തിൽ പ്രതികരണവുമായി മുസ്‍ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ. മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന സി.പി.എം ആണ് പ്രശ്നങ്ങൾക്ക് പിന്നിലെന്ന് മുനീർ മീഡിയവണിനോട് പറഞ്ഞു.

മോദിയുടെ സ്വരമുള്ള പിണറായിയുടെ ഭാഗത്ത് നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട. അടിയൊഴുക്ക് സ്വപ്നം കണ്ട് മുൻപും സമാന പരീക്ഷണങ്ങൾ സി.പി.എം നടത്തിയിട്ടുണ്ട്. ഇത്തവണയും പരീക്ഷണം പാളുമെന്നും മുനീർ പറഞ്ഞു. രാജ്യം അപകടത്തിലാകുമ്പോൾ തർക്കിച്ച് നേരം കളയാൻ ലീഗില്ലെന്നും മുനീർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ പി.വി അൻവറിൻ്റെ ഇഇജി പരിശോധന നടത്തി തലേച്ചോറിൻ്റെ തകരാർ കണ്ടെത്തണമെന്നും മുനീർ പരിഹസിച്ചു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News