'മോദിയുടെ സന്ദർശനം ബി.ജെ.പിക്ക് ഗുണം ചെയ്യില്ല, കേരളത്തിലെ ജനങ്ങളിൽ വിശ്വാസമുണ്ട്‌'; വി.ഡി സതീശൻ

ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് ബി.ജെ.പി ചെയ്യുന്നതെന്നും സതീശന്‍

Update: 2024-01-17 05:17 GMT
Editor : ലിസി. പി | By : Web Desk

നരേന്ദ്രമോദിയുടെ കേരളസന്ദർശനം കൊണ്ട് ബിജെപിക്ക് ഒരുഗുണവും ഉണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.  'ബിജെപി കേരളത്തിൽ അപ്രസ്കതമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് ബി.ജെ.പി ചെയ്യുന്നത്. മോദിയുടെ വിദ്വേഷ ക്യാമ്പയിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനാണ് രാഹുൽ ഗാന്ധി യാത്ര നടത്തുന്നതെന്നും സതീശൻ പറഞ്ഞു. ബി.ജെ.പിക്ക് കേരളത്തിൽ ഒരു സീറ്റ്‌ പോലും ലഭിക്കില്ല.കേരളത്തിലെ ജനങ്ങളിലുള്ള വിശ്വാസമാണത്..'സതീശന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ അമ്പലത്തിൽ ദർശനം നടത്തി.ബി.ജെ.പി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിലും മോദി പങ്കെടുത്തു.  തൃപ്രയാര്‍ ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തി. ഉച്ചക്ക് കൊച്ചിയിലേക്ക് മടങ്ങിയെത്തി ഷിപ്പ് യാര്‍ഡില്‍ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബിജെപിയുടെ ശക്തികേന്ദ്ര സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മോദി ഡല്‍ഹിയിലേക്ക് മടങ്ങും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News