മോഹൻലാൽ വീണ്ടും 'അമ്മ' പ്രസിഡന്റ്

ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും

Update: 2024-06-19 08:51 GMT

എറണാകുളം: താരസംഘടനയായ അമ്മയുടെ പ്രസിഡൻ്റായി മോഹൻലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മറ്റാരും നാമനിർദേശം സമർപ്പിച്ചില്ല. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. 2018ലാണ് മോ​ഹൻലാൽ അമ്മയുടെ പ്രസിഡന്റായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടർച്ചയായി മൂന്നാം തവണയാണ് എതിരില്ലാതെ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണ ഇടവേള ബാബു മത്സരിക്കില്ല. 25 വർഷത്തോളമായി സംഘടനയുടെ വിവിധ ഭാരവാഹിത്വം വഹിച്ച വ്യക്തിയാണ് അദ്ദേഹം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദീഖ്, കുക്കു പരമേശ്വൻ, ഉണ്ണി ശിവപാൽ എന്നിവർ മത്സരിക്കും. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജഗദീഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല എന്നിവരാണ് മത്സരിക്കുന്നത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News