മോൻസന്‍ കേസ്; ഡിജിപി അനിൽ കാന്തിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

പ്രവാസി സംഘടനയുടെ പ്രതിനിധിയായാണ് മോൻസൺ തന്നെ കണ്ടതെന്ന് ഡിജിപി മൊഴി നൽകി

Update: 2021-10-26 04:36 GMT
Editor : Nisri MK | By : Web Desk

മോൻസൺ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പു കേസിൽ ഡിജിപി അനിൽ കാന്തിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. പ്രവാസി സംഘടനയുടെ പ്രതിനിധിയായാണ് മോൻസൺ തന്നെ കണ്ടതെന്ന് ഡിജിപി മൊഴി നൽകി.

തട്ടിപ്പു കേസില്‍ കസ്റ്റഡിയിലുള്ള മോന്‍സണ്‍ മാവുങ്കലിനെ ഇന്ന് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. പുരാവസ്തു ഗവേഷകനായ സന്തോഷ് എളമക്കരയുടെ പക്കൽ നിന്നു സാധനങ്ങൾ വാങ്ങി പണം നൽകാതെ കബളിപ്പിച്ചെന്ന കേസിലാണ് തെളിവെടുപ്പ്. കേസിന്‍റെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഇന്നലെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News