പീഡനക്കേസുകളിൽ ജാമ്യാപേക്ഷയുമായി മോൻസൺ മാവുങ്കൽ ഹൈക്കോടതിയിൽ

തനിക്കെതിരായ പീഡനക്കേസുകൾ കെട്ടിച്ചമച്ചതാണെന്ന് മോൻസന്‍റെ ജാമ്യാപേക്ഷ

Update: 2022-02-07 15:01 GMT

പീഡനക്കേസുകളിൽ ജാമ്യാപേക്ഷയുമായി മോൻസൺ മാവുങ്കൽ ഹൈക്കോടതിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും, യുവതിയെ പീഡിപ്പിച്ച കേസിലും ആണ് മോന്‍സന്‍ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

Full View

തനിക്കെതിരായ പീഡനക്കേസുകൾ കെട്ടിച്ചമച്ചതാണെന്നാണ്  മോൻസന്‍  ജാമ്യാപേക്ഷയില്‍ പറയുന്നത്. കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ അതിജീവിത തനിക്കെതിരെ മൊഴി നൽകിയതെന്നും മോൻസൺ പറഞ്ഞു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News