മോന്‍സന്‍റെ വിദേശയാത്രകള്‍; അന്വേഷണ വിവരങ്ങൾ സർക്കാർ ഇന്ന് ഹൈക്കോടതിക്ക് കൈമാറും

പൊലീസ് പീഡനം ആരോപിച്ചു മോൺസന്‍റെ മുൻ ഡ്രൈവർ അജി നൽകിയ ഹരജി പരിഗണിച്ചപ്പോളാണ് പുരാവസ്തു തട്ടിപ്പിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കിൽ കോടതി വിശദീകരണം തേടിയത്

Update: 2021-11-29 01:27 GMT

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്‍റെ വിദേശ യാത്രകളെ കുറിച്ചും തട്ടിപ്പിലുള്ള വിദേശ പങ്കാളിത്തം സംബന്ധിച്ചുമുള്ള അന്വേഷണ വിവരങ്ങൾ സർക്കാർ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. പൊലീസ് പീഡനം ആരോപിച്ചു മോൺസന്‍റെ മുൻ ഡ്രൈവർ അജി നൽകിയ ഹരജി പരിഗണിച്ചപ്പോളാണ് പുരാവസ്തു തട്ടിപ്പിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കിൽ കോടതി വിശദീകരണം തേടിയത്. ഉന്നത ഇടപെടലുകൾ മൂടിവയ്ക്കാൻ ശ്രമിക്കരുതെന്നു സർക്കാരിന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. കേസിൽ എൻഫോഴ്സ്മെന്‍റിനെ കക്ഷി ചേർക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ലൈസൻസില്ലാതെയാണ് മോൻസൻ പുരാവസ്തു ഇടപാട് നടതിയത് എന്ന ഇന്‍റലിജൻസ് റിപ്പോർട്ട് കിട്ടിയിട്ടും എന്തുകൊണ്ടു പൊലീസ് നടപടി എടുത്തില്ല എന്നതിലും സർക്കാർ ഇന്ന് വിശദീകരണം നൽകിയേക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News