'രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെ'; പാനൂരിലെ സ്മാരകത്തെ ന്യായീകരിച്ച് പി ജയരാജൻ

ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്കായി ആർ.എസ്.എസും സ്മാരകം നിർമിച്ചിട്ടുണ്ടെന്ന് പി ജയരാജൻ

Update: 2024-05-20 15:15 GMT

കണ്ണൂർ: പാനൂരിൽ ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്കായി സ്മാരകം പണിതതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെയാണ്. ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്കായി ആർ.എസ്.എസും സ്മാരകം നിർമ്മിച്ചിട്ടുണ്ട്.ചരിത്രത്തെ ഇന്ത്യൻ പീനൽ കോഡിന്റെ അളവുകോൽ വെച്ച് വിലയിരുത്താനാകില്ലെന്നും രക്തസാക്ഷി അനുസ്മരണ പരിപാടികൾ തുടരുമെന്നും ജയരാജൻ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു സി.പി.എം നേതാവിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാകുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്റെ പ്രതികരണം.

Advertising
Advertising

ആർ.എസ്.എസ് അക്രമത്തിനെതിരെ കേരളത്തിലെമ്പാടും ജനകീയമായ ചെറുത്തു നിൽപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇവയെ മാർക്‌സിസ്റ്റ് അക്രമങ്ങൾ ആയാണ് എക്കാലത്തും വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിലായി 215 സഖാക്കൾ രക്തസാക്ഷികളായിട്ടുണ്ട്. ഇതിനെ ചരിത്രപരമായി വിലയിരുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

Full View
Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News