'വീട് കുത്തിത്തുറന്നത് കോടതിയലക്ഷ്യം'; മാത്യു കുഴൽനാടനെതിരെ നടപടിയുമായി അർബൻ ബാങ്ക്

ബാലാവകാശങ്ങൾ ലംഘിച്ചെന്ന് കാണിച്ച് ബാങ്കിനെതിരെ പരാതി നൽകുമെന്ന് ഗൃഹനാഥൻ അജേഷ്

Update: 2022-04-05 09:09 GMT
Editor : ലിസി. പി | By : Web Desk

മൂവാറ്റുപുഴ: അർബൻ ബാങ്ക് ജപ്തി നടപയിയിൽ ഇടപെട്ട മാത്യു കുഴൽനാടൻ എം.എൽ.എക്ക് എതിരെ നടപടിയെടുക്കാൻ ബാങ്ക്. ജപ്തി ചെയ്ത ബാങ്ക് വീട് കുത്തിത്തുറന്നത് കോടതി അലക്ഷ്യമാണെന്നാണ് ബാങ്ക് പറയുന്നത്.

എം.എൽ.എക്കെതിരായ എതിരെ നടപടി ചർച്ച ചെയ്യാൻ ഈ മാസം 16 ന് യോഗം വിളിച്ചിട്ടുണ്ട്. അതേസമയം ബാലാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്ന് കാണിച്ചു ബാങ്കിനെതിരെ പരാതി നൽകുമെന്ന് ഗൃഹനാഥൻ അജേഷ് പറഞ്ഞു.

രണ്ടു ദിവസം മുമ്പായിരുന്നു ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിലായിരിക്കെ ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്. ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്തെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയ ശേഷമായിരുന്നു ജപ്തി നടപടി. എം.എൽ.എയും നാട്ടുകാരും ചേർന്ന് അർബൻ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു. പണം അടയ്ക്കാൻ സാവകാശം നൽകണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.

Advertising
Advertising

മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിൽ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. 1 ലക്ഷം രൂപ അർബൻ ബാങ്കിൽ നിന്നും അജേഷ് ലോൺ എടുത്തിരുന്നു. പിന്നീട് അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടർന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

ഹൃദ്രോഹത്തെ തുടർന്ന് അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടയിലാണ് ബാങ്കിന്റെ ജപ്തി നടപടി. ബാങ്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ അജേഷിന്റെ പ്രായപൂർത്തിയാകാത്ത നാല് മക്കൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ജപ്തി നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയതോടെ വീടിന് പുറത്ത് രാത്രിയിൽ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികൾ വിഷമിച്ചു നിന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ മാത്യു കുഴൽനാടൻ എം.എൽ.എയെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും, എം.എൽ.എയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മുഴുവൻ മൂവാറ്റു പുഴയിൽ ജപ്തിക്കിരയായ കുടുംബത്തെ ആര് സഹായിച്ചാലും അതിനെ സ്വാഗതം ചെയ്യുമെന്ന് മാത്യു കുഴൽ നാടൻ എംഎൽഎ പറഞ്ഞു. എംഎൽഎ ശമ്പളത്തിൽ നിന്ന് പണം അടക്കാമന്നാണ് കരുതിയത്. മുഴുവൻ തുകയും അടയ്ക്കാനായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പിഴയും പലിശയും പിഴപ്പലിശയുമടക്കമുള്ള കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു എന്നും എംഎൽഎ മീഡിയവണിനോട് പറഞ്ഞിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News