Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലും യുവതിയും തമ്മിലുള്ള കൂടുതൽ ശബ്ദരേഖ പുറത്ത്. ഗർഭഛിദ്രം ചെയ്യാൻ യുവതിയെ ഭീഷണിപ്പെടുത്തുകയും അപേക്ഷിക്കുകയും ചെയ്യുന്ന ശബ്ദരേഖയാണ് പുറത്തായത്. ഗർഭഛിദ്രം ചെയ്തില്ലെങ്കിൽ തൻറെ ജീവിതം തകരുമെന്ന് രാഹുൽ. യുവതിയുടെ പേര് എഴുതിവെച്ച് ബാൽക്കണിയിൽ നിന്ന് ചാടി ചാകും. കൊല്ലാൻ ആണെങ്കിൽ എത്ര സെക്കൻഡ് വേണമെന്നാണ് കരുതുന്നതെന്നും രാഹുലിന്റെ ഭീഷണിയും ശബ്ദരേഖയിൽ.