തിരുവനന്തപുരത്തു നിന്നും മാലി ദ്വീപിലേക്ക് കൂടുതല്‍ വിമാനങ്ങള്‍; മാൽഡീവിയൻ എയർലൈൻസിന്‍റെ സർവീസ് പുനരാരംഭിച്ചു

മാലിയിലേക്കുള്ള സർവീസുകളുടെ എണ്ണം മേയ് 29 മുതൽ മുതൽ ആഴ്ചയിൽ 5 ദിവസമായി വർധിക്കും

Update: 2022-05-20 07:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: മാലി ദ്വീപിലേക്ക് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുളള വിമാന സർവീസുകളുടെ എണ്ണം കൂടുന്നു. മാലി ദ്വീപിലെ ഹാനിമാധുവിലേക്ക് മാൽഡീവിയൻ എയർലൈൻസിന്‍റെ സർവീസ് പുനരാരംഭിച്ചു. മാലിയിലേക്കുള്ള സർവീസുകളുടെ എണ്ണം മേയ് 29 മുതൽ മുതൽ ആഴ്ചയിൽ 5 ദിവസമായി വർധിക്കും. ഹാനിമാധുവിലേയ്ക്ക് ആഴ്ചയിൽ രണ്ടു ദിവസമാണ് സർവീസ്.

ഞായർ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3.40ന് തിരിച്ചുപോകും. മാലെയിലേക്ക് നിലവിൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് ഉള്ളത്. ബുധൻ, ഞായർ ദിവസങ്ങളിലാണ് പുതിയ സർവീസ് തുടങ്ങുന്നത്. വൈകിട്ട് 4.15ന് എത്തുന്ന വിമാനം 5.15ന് തിരിച്ചുപോകും. മാലിദ്വീപിൽ നിന്ന് ചികിത്സാർത്ഥം കേരളത്തിൽ എത്തുന്നവർക്കു പുറമെ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് മാലി ദ്വീപിൽ ജോലി ചെയ്യുന്നവർക്കും വിനോദസഞ്ചാരികൾക്കും സർവീസ് പ്രയോജനപ്പെടും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News