'നിർണായക തെളിവായ പെൻഡ്രൈവ് നശിപ്പിക്കാന്‍ പറഞ്ഞു': മോൻസനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ജീവനക്കാര്‍

'മോൻസന്‍ ആവശ്യപ്പെട്ട പ്രകാരം പോക്സോ കേസിലെ പരാതിക്കാരിയെ അടക്കം ചില വ്യക്തികളെ കണ്ടു'

Update: 2021-10-24 04:47 GMT

പുരാവസ്തു തട്ടിപ്പ് കേസിൽ നിർണായക തെളിവായ പെൻഡ്രൈവ് നശിപ്പിച്ചെന്ന് മോൻസന്‍റെ മാനേജർ ജിഷ്ണു മീഡിയവണിനോട്. അറസ്റ്റിലായ ശേഷമാണ് മോൻസന്‍ തെളിവുകൾ നശിപ്പിക്കാൻ ആവശ്യപ്പെട്ടത്. മോൻസന്‍ ആവശ്യപ്പെട്ട പ്രകാരം പോക്സോ കേസിലെ പരാതിക്കാരിയെ അടക്കം ചില വ്യക്തികളെ കണ്ടു.

കോടതിയിൽ വെച്ചാണ് മോന്‍സന്‍ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. അറസ്റ്റിലായതിന് ശേഷവും താൻ നിരപരാധിയാണെന്ന് മോൻസന്‍ തങ്ങളെ വിശ്വസിപ്പിച്ചെന്ന് ജീവനക്കാര്‍ പറയുന്നു. പെന്‍ഡ്രൈവില്‍ പ്രത്യേകിച്ചൊന്നും ഉണ്ടായിട്ടല്ല, നശിപ്പിച്ചേക്ക് എന്നുപറഞ്ഞപ്പോള്‍ താനത് നശിപ്പിച്ചു. പ്രശ്നങ്ങളൊന്നുമില്ല, പുള്ളി ഇറങ്ങിവരും നിങ്ങളുടെ ഫണ്ട് തരുമെന്ന് താന്‍ മോന്‍സന്‍ ആവശ്യപ്പെട്ട പ്രകാരം പലരോടും പറഞ്ഞെന്നും ജിഷ്ണു വെളിപ്പെടുത്തി.

Advertising
Advertising

മോൻസനെ കുറിച്ചുള്ള പല കാര്യങ്ങളും അന്വേഷണം നടന്നപ്പോഴാണ് തിരിച്ചറിഞ്ഞത്. സത്യം മനസ്സിലായപ്പോൾ ജോലി മതിയാക്കാൻ തീരുമാനിച്ചെന്നും ജീവനക്കാര്‍ വ്യക്തമാക്കി.

മോൻസന്‍റെ മേക്കപ്പ് മാൻ ജോഷിക്ക് ഇടപാടുകളെ കുറിച്ച് അറിയാം. ജോലി വിടരുതെന്ന് മോൻസന്‍റെ അറസ്റ്റിന് ശേഷം ജോഷി ആവശ്യപ്പെട്ടെന്നും ജീവനക്കാര്‍ പറയുന്നു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News