'അമ്മയുടെ വാക്ക് കേട്ട് ഭര്‍ത്താവ് എന്നെയും മകനെയും ഇറക്കിവിട്ടു, ഭര്‍തൃവീട്ടില്‍ മാനസിക പീഡനം'; കണ്ണൂരില്‍ പുഴയിൽ ചാടിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പ്

കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്തവർക്കൊപ്പമെന്നും കുറിപ്പ്‌

Update: 2025-07-24 06:35 GMT
Editor : Lissy P | By : Web Desk

കണ്ണൂർ: പഴയങ്ങാടി വയലപ്രയിൽ കുഞ്ഞുമായി പുഴയിൽ ചാടിയ വയലപ്ര സ്വദേശി എം.വി റീമയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ഭർതൃ വീട്ടിൽ വലിയ മാനസിക പീഡനം നേരിട്ടെന്ന് കുറിപ്പിൽ. എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കമൽ രാജ് കൂട്ടുനിന്നു.തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് ഇറക്കിവിട്ടു.

മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ല എന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.ഭർതൃ മാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല.മകനെ വേണമെന്ന സമ്മർദ്ദം സഹിക്കാൻ പറ്റിയില്ല.തന്നെ പോലുള്ള പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ല. കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവർക്കൊപ്പമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

Advertising
Advertising

ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തത്. അന്ന് വൈകുന്നേരം റീമയുടെ മൃതദേഹം കണ്ടെടുത്തു.രണ്ട് ദിവസത്തിന് ശേഷമാണ് മകന്‍റെ മൃതദേഹം കണ്ടെത്തിയത്. 2016 മുതൽ റീമയും ഭർതൃ വീട്ടുകാരും തമ്മിൽ പ്രശ്നമുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.ദിവസങ്ങള്‍ക്ക്  മുമ്പാണ് ഭർത്താവ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.രാവിലെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്കൂട്ടര്‍ പാലത്തിന് മുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് പുഴയില്‍ പരിശോധന നടത്തുകയായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News