കാമുകന്റെ കൂടെ താമസിക്കാൻ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസ്;അമ്മ കുറ്റക്കാരിയെന്ന് കോടതി

ശരണ്യയുടെ സുഹൃത്ത് നിധിനെതിരായ കുറ്റങ്ങൾ തെളിയിക്കാനില്ലെന്ന് കോടതി

Update: 2026-01-19 06:39 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂര്‍:കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. കണ്ണൂർ തയ്യിലെ വിയാനെ കൊലപ്പെടുത്തിയ കേസിലാണ് അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്.ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

നിധിനെതിരായ ക്രിമിനല്‍ ഗൂഢാലോചനയോ പ്രേരണാ കുറ്റങ്ങളോ തെളിയിക്കാനില്ല. തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസിനും പ്രോസിക്യൂഷനെയും വീഴ്ച വരുത്തിയെന്നും കോടതി കണ്ടെത്തി. യുവതിയും നിധിനും തമ്മിലുള്ള അവിഹിത ബന്ധങ്ങളിലേക്കാണ് പൊലീസ് അന്വേഷണം നടത്തിയതെന്നും കുട്ടിയെ കൊലപ്പെടുത്തിയതില്‍ തെളിവുകള്‍ കണ്ടെത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നും കോടതി വിമര്‍ശിച്ചു. ശരണ്യയും നിധിനും  തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് കോടതിയില്‍ ഹാജരാക്കിയത്.

2020 ഫെബ്രവരി 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകന്റെ കൂടെ  താമസിക്കാൻ ശരണ്യ മകൻ വിയാനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തി എന്നാണ് കേസ്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News