മോയിക്കൽ ഫാത്വിമ നിര്യാതയായി

ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാ അംഗവും മീഡിയാവൺ മുൻ എം.ഡിയുമായ ഡോ. അബ്ദുസ്സലാം അഹ്മദ്, വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം എന്നിവരുടെ മാതാവാണ്

Update: 2024-07-18 17:17 GMT

മലപ്പുറം: വാണിയമ്പലം ശാന്തിനഗർ (അത്താണിക്കൽ) മോയിക്കൽ ഫാത്വിമ (85) നിര്യാതയായി. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാ അംഗവും മീഡിയാവൺ മുൻ എം.ഡിയുമായ ഡോ. അബ്ദുസ്സലാം അഹ്മദ്, വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം എന്നിവരുടെ മാതാവാണ്. ഭർത്താവ്: പരേതനായ മോയിക്കൽ അഹ്മദ് കുട്ടി ഹാജി.

മറ്റു മക്കൾ: മുഹമ്മദ് കുട്ടി(മാനുപ്പ), അബ്ദുസ്സമദ് (റിട്ടയേഡ് അധ്യാപകൻ), ഷൗക്കത്ത് അലി(ജിദ്ദ), അബ്ദുൽ ഗഫൂർ (മോയിക്കൽ ഓട്ടോമൊബൈൽസ്), അൻവർ ഹുസൈൻ (ഖത്തർ റേഡിയോ).

മരുമക്കൾ: സുഹറ, ഹസീന, ഖദീജ, ബുഷ്റ, മുംതസ്, മഈശത്, ഡോ.ഹുദ. മയ്യിത്ത്  നമസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ശാന്തിനഗർ ജുമാ മസ്ജിദിൽ.

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News