കേരളമാകെ യുഡിഎഫ് അനുകൂല തരംഗം; പി.എം.എ സലാം

സർക്കാരിൻ്റെ എല്ലാ ചെയ്തികളും തെരഞ്ഞെടുപ്പിൽ ചർച്ചയാണ്

Update: 2026-03-28 01:42 GMT

കോട്ടയം: കേരളമാകെ യുഡിഎഫ് അനുകൂല തരംഗമെന്ന്  ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ട്രെൻഡ് തുടരും. സർക്കാരിൻ്റെ എല്ലാ ചെയ്തികളും തെരഞ്ഞെടുപ്പിൽ ചർച്ചയാണെന്നും സലാം കോട്ടയത്ത് മീഡിയവണിനോട് പറഞ്ഞു.

ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തില്‍ കയറുമെന്ന ഇഎംഎസിന്റെ അതേ നയമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഇന്നലെ സലാം പറഞ്ഞിരുന്നു. 'തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം മികച്ച വിജയമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനത യുഡിഎഫിനെ ചേര്‍ത്തുപിടിക്കുകയും വലിയ വിജയം സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. ആ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍ മത്സരത്തിനിറങ്ങുന്നത്. പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തെ കുറിച്ച് അവര്‍ യുഡിഎഫ് പ്രവര്‍ത്തകരോട് പരാതിപ്പെടുന്നുണ്ട്. ആ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ ഞങ്ങളോടൊപ്പം നില്‍ക്കുമെന്ന് പറയുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കേള്‍ക്കാന്‍ കൂട്ടാക്കാതെ ദുര്‍ഭരണം കാഴ്ചവെച്ച ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാനായി ജനങ്ങള്‍ ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ട്'. സലാം വ്യക്തമാക്കി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News