Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: എംഎസ്‌സി എല്‍സ ത്രി കപ്പല്‍ അപകടത്തില്‍ മെഡിറ്ററേനിയന്‍ ഷിപ് കമ്പനിക്കെതിരെ 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ കോടതിയില്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തു. എംഎസ് സിയുടെ അകിറ്റെറ്റ - II അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് കോടതി. അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് കോടതി നടപടി.
നേരത്തെ കപ്പല്‍ അപകടങ്ങളില്‍ നല്‍കിയ ഹരജികള്‍ കോടതിയുടെ പരിഗണനയിലുണ്ട്. കേരള സമുദ്രമേഖലയില്‍ ധാരളം മത്സ്യ സമ്പത്തുണ്ട്. കപ്പല്‍ അപകടം മത്സ്യ മേഖലെയേയും അതോടൊപ്പം തന്നെ മത്സ്യത്തൊഴിലാളികള്‍ക്കും വലിയ നഷ്ടം വരുത്തിയിട്ടുണ്ട്.
ഒപ്പം തന്നെ പരിസ്ഥിതിക്കും വലിയ നഷ്ടമുണ്ട്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തത്. കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്‌നറുകളും തീരത്ത് അടിഞ്ഞിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ തീരത്ത് നങ്കൂരമിട്ട എംഎസ്‌സിയുടെ തന്നെ മറ്റൊരു കപ്പലായ എം എസ് സി അകിറ്റെറ്റ - II വിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.