ലീഗ് യോഗത്തിൽ വി.ഡി സതീശനെതിരെ വിമർശനമുണ്ടായെന്ന വാർത്ത പരോക്ഷമായി പരാമർശിച്ച് എംഎസ്എഫ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ലീഗ് നേതൃയോഗത്തിൽ എം.കെ മുനീർ, കെ.എം ഷാജി തുടങ്ങിയ നേതാക്കൾ വി.ഡി സതീശനെ വിമർശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃയോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ വിമർശനമുണ്ടായെന്ന വാർത്തയെ പരോക്ഷമായി പരാമർശിച്ച് എംഎസ്എഫ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വാർത്ത സത്യമാവണമെന്നും പറയേണ്ടതാണെന്നും എഫ്ബി പോസ്റ്റിൽ പരാമർശം. താൻ പ്രമാണിത്തവും, വല്യേട്ടൻ മനോഭാവവും വകവെച്ച് കൊടുക്കരുത് എന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരിൽ ഒരാളെണെന്നും എംഎസ്എഫ് ദേശീയ സെക്രട്ടറി അഡ്വ സജൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ലീഗ് നേതൃയോഗത്തിൽ എം.കെ മുനീർ, കെ.എം ഷാജി തുടങ്ങിയ നേതാക്കൾ വി.ഡി സതീശനെ വിമർശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. പി.വി അൻവറിനെ യുഡിഎഫിനൊപ്പം കൂട്ടണമായിരുന്നു എന്ന് നേതാക്കൾ പറഞ്ഞു. വിമർശനങ്ങളെ പി.കെ കുഞ്ഞാലിക്കുട്ടിയും ശരിവെച്ചു. എന്നാൽ ഇത്തരം ചർച്ചകൾ ഉണ്ടായിട്ടില്ല എന്ന് പി.കെ കുഞ്ഞാലിക്കുട്ടി പിന്നീട് പ്രസ്താവനയിൽ പറഞ്ഞു.