'വ‌ർ​ഗീയത പറഞ്ഞാൽ മനസിലാവാത്തവരാണോ കേരളത്തിലെ വിദ്യാർഥികൾ..?' പി.കെ നവാസ്

മൂന്നാം വർഷം കഴിഞ്ഞാൽ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ട വിദ്യാർഥികളെ കുറിച്ചാണ് എസ്എഫ്ഐ വർഗീയത പറഞ്ഞാൽ വോട്ട് ചെയ്യുമെന്ന് പറയുന്നതെന്നും നവാസ് പറഞ്ഞു

Update: 2025-08-18 12:53 GMT

കോഴിക്കോട്: എസ്എഫ്ഐയുടെ വർഗീയത ആരോപണത്തിൽ പ്രതികരണവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്. വർഗീയത പറഞ്ഞാണ് എംഎസ്എഫ് വോട്ട് നേടുന്നത് എന്ന എസ്എഫ്ഐ ആരോപണത്തോട് പ്രതികരിച്ച് വ‌ർ​ഗീയത പറഞ്ഞാൽ മനസിലാവാത്തവരാണോ കേരളത്തിലെ വിദ്യാർഥികളെന്ന് നവാസ് ചോദിച്ചു. മൂന്നാം വർഷം കഴിഞ്ഞാൽ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ട വിദ്യാർഥികളെ കുറിച്ചാണ് എസ്എഫ്ഐ വർഗീയത പറഞ്ഞാൽ വോട്ട് ചെയ്യുമെന്ന് പറയുന്നതെന്നും നവാസ് പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുടെ ഭാഷയിലാണ് എംഎസ്എഫ് സംസാരിക്കുന്നതെന്ന് എസ്എഫ്ഐ ആരോപണത്തോട് പ്രതികരിച്ച് ജമാഅത്തെ ഇസ്ലാമിയുടെ ഭാഷ കടമെടുക്കേണ്ട കാര്യമില്ലെന്നും ഞങ്ങൾക്ക് ഞങ്ങളുടേതായ ഭാഷയും രൂപവും ഉണ്ടെന്നും നവാസ് പറഞ്ഞു.

Advertising
Advertising

അതേസമയം, എംഎസ്എഫിനെതിരായ വർഗീയ ആരോപണത്തിലുറച്ച് എസ്എഫ്ഐ. വിദ്യാഭാസ മേഖലയിൽ കടന്നുകയറുന്ന പ്രധാന വർഗീയ കക്ഷി എംഎസ്എഫ് ആണ്. മതം പറഞ്ഞ് വർഗീയ സംഘടനയിലേക്ക് ആളെ കൂട്ടുന്നതിനെയാണ് വിമർശിച്ചതെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം.ശിവപ്രസാദ് പറഞ്ഞു.

പ്രൈവറ്റ് UUC മാരെ MSF വിലക്കുവാങ്ങുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഷയിലാണ് എംഎസ്എഫ് സംസാരിക്കുന്നതെന്നും ശിവപ്രസാദ് ആരോപിച്ചു. വിദ്യാഭാസ മേഖലയിൽ വർഗീയ ശക്തികൾ കടന്നുകയറുന്നുവെന്നും അതിൽ പ്രധാന കക്ഷി എംഎസ്എഫ് ആണെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം.ശിവപ്രസാദ്. മതം പറഞ്ഞ് വിദ്യാർഥികളെ വർഗീയ സംഘടനയിലേക്ക് ആളെ കൂട്ടുന്നിനെതിരെ നിർദയം വിമശിക്കും. ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഷയിലാണ് എംഎസ്എഫ് സംസാരിക്കുന്നതെന്നും ശിവപ്രസാദ് പറഞ്ഞു.


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News