'അന്ന് മമ്മൂട്ടി പറഞ്ഞത് ശരി, ഗുജറാത്തിൽ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നുവെങ്കിൽ': ഓർമിപ്പിച്ച് മുകേഷ്

'ഗുജറാത്തില്‍ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നുവെങ്കില്‍ ഗോധ്ര സംഭവം നടക്കില്ലെന്ന് മമ്മൂട്ടി പണ്ട് പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തെ വിമര്‍ശിച്ചു. ഇന്ന് അത് നൂറ് ശതമാനം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്'

Update: 2021-06-26 13:52 GMT

സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഡി.വൈ.എഫ്ഐ എന്ന സംഘടനയ്ക്ക് സാധിക്കുമെന്ന് മുകേഷ് എംഎൽഎ. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ഡിവൈഎഫ്ഐ  നടത്തിയ ക്യാമ്പയിനിലായിരുന്നു മുകേഷ് ഇക്കാര്യം പറഞ്ഞത്.

ഗുജറാത്തുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ പഴയ ഒരു പ്രസ്താവന ഇപ്പോൾ സത്യമാണെന്ന് ജനം തിരിച്ചറിയുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് വിവാദത്തിന് കാരണമായൊരു പ്രസ്താവന പണ്ട്, മമ്മൂട്ടി നടത്തിയിരുന്നു. ഗുജറാത്തില്‍ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നുവെങ്കില്‍ ഗോധ്ര സംഭവം നടക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Advertising
Advertising

എന്നാൽ അന്നെല്ലാവരും അദ്ദേഹത്തെ വിമർശിച്ചു. അദ്ദേഹം പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ് മുകേഷ് പറഞ്ഞു. സ്ത്രീധനം പോലുള്ള സാമൂഹിക വിപത്തുകള്‍ പിഴുത് എറിയുന്നതില്‍ ഡിവൈഎഫ്‌ഐക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നും മുകേഷ് പറഞ്ഞു. 

Full View

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News