മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 141 അടി പിന്നിട്ടു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതും നീരൊഴുക്ക് വർധിച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം

Update: 2022-12-15 05:12 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 141 അടി പിന്നിട്ടു.141.40 അടിയാണ് നിലവിലെ ജലനിരപ്പ്.ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതും നീരൊഴുക്ക് വർധിച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. സെക്കൻഡിൽ 1100 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.1100 ഘനയടി വെള്ളം തമിഴ്നാടും കൊണ്ടു പോകുന്നുണ്ട്.142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണ ശേഷി.

റൂൾ കർവ് നിലവിലില്ലാത്തതിനാൽ തമിഴ്നാടിന് പരമാവധി ജലം സംഭരിക്കാനാകും. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ സ്പിൽവേ ഷട്ടറുകൾ തുറക്കും. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം നീരൊഴുക്ക് കുറഞ്ഞതും തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നതും ആശ്വാസകരമാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News