മുനമ്പം ബോട്ട് അപകടം; കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

മാലിപ്പുറം സ്വദേശി ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്

Update: 2023-10-08 06:51 GMT

എറണാകുളം: മുനമ്പം ബോട്ട് അപകടത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മാലിപ്പുറം സ്വദേശി ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ചെറായി ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. കടലില്‍ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്നാണ്  കരക്കെത്തിച്ചത്.

ഇതോടെ മുനമ്പം ബോട്ട് അപകടത്തില്‍ പെട്ടവരില്‍ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. ഇന്നലെ മാലിപ്പുറം സ്വദേശികളായ അപ്പുവിന്റേയും ശരത്തിന്‍റേയും മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു.  ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News