മുണ്ടക്കൈ ദുരന്തം; ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് ആവർത്തിച്ച് കേന്ദ്രം

റിസർവ് ബാങ്കിന്‍റെ മാർഗനിർദേശങ്ങൾ പ്രകാരം വായ്പ എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചന അധികാരമെന്ന് കേന്ദ്രം വാദിച്ചു

Update: 2025-04-10 08:21 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് ആവർത്തിച്ച് കേന്ദ്രം ഹൈക്കോടതിയിൽ. റിസർവ് ബാങ്കിന്‍റെ മാർഗനിർദേശങ്ങൾ പ്രകാരം വായ്പ എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചന അധികാരമെന്ന് കേന്ദ്രം വാദിച്ചു.

കേരള ബാങ്ക് മുഴുവൻ വായ്പയും എഴുതിത്തള്ളി എന്ന് ഹൈക്കോടതി കേന്ദ്രത്തെ ഓർമിപ്പിച്ചു. വിഷയത്തിൽ ഇടക്കാല ഉത്തരവിറക്കാം എന്നും കോടതി വ്യക്തമാക്കി. ഇതോടെ കോടതി നിർദേശിച്ചാൽ വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം നിലപാട് മയപ്പെടുത്തി. കേന്ദ്ര നിലപാട് വഞ്ചനയുടെ ഭാഗമാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാർ വായ്പ എഴുതിത്തള്ളാൻ തയ്യാറായില്ലെങ്കിൽ സംസ്ഥാന സർക്കാർ അതിന് തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.

Advertising
Advertising

മുഖ്യമന്ത്രി പങ്കെടുത്ത SLBC യോഗത്തിന്‍റെ ശിപാർശ പ്രകാരമാണ് വായ്പഎഴുതിത്തള്ളില്ല എന്ന നിലപാടെടുത്തതെന്ന കേന്ദ്ര നിലപാടിനെതിരെ സംസ്ഥാനം കോടതിയിൽ മറുപടി നൽകി. വായ്പ എഴുതിത്തള്ളണമെന്ന് തന്നെയാണ് തീരുമാനമെടുത്തതെന്ന് യോഗത്തിന്‍റെ മിനുട്ട്സ് ഉൾപ്പെടെ ഹാജരാക്കി സംസ്ഥാനം കോടതിയെ അറിയിച്ചു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News