മുണ്ടക്കൈയിൽ ഔദ്യോഗിക തിരച്ചിൽ രണ്ടു ദിവസം കൂടി

10 ക്യാമ്പുകളിലായി 495 കുടുംബങ്ങളിലെ 1,350 പേരാണുള്ളത്

Update: 2024-08-14 16:26 GMT
Editor : ദിവ്യ വി | By : Web Desk

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഔദ്യോഗിക തിരച്ചിൽ രണ്ടു ദിവസം കൂടിയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ചാലിയാർ തീരത്ത് തിരച്ചിൽ വെള്ളിയാഴ്ച വരെ തുടരും. ആര്  ആവശ്യപ്പെട്ടാലും രണ്ടു ദിവസത്തിന് ശേഷവും തിരച്ചിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. 10 ക്യാമ്പുകളിലായി 495 കുടുംബങ്ങളിലെ 1,350 പേരാണുള്ളത്. ഇതുവരെ 420 സാമ്പിളുകൾ ഡിഎൻഎ ടെസ്റ്റിനയച്ചതായും മന്ത്രി അറിയിച്ചു. 




Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News