മുണ്ടക്കൈ പുനരധിവാസം; ഊരാളുങ്കൽ ലേബര്‍ സൊസൈറ്റി കൊള്ളയടിക്കുന്നുവെന്ന് പി.വി അൻവർ

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സാമ്പത്തിക സ്രോതസ്സ് ഊരാളുങ്കലാണെന്നും പി.വി അന്‍വർ

Update: 2025-01-29 15:23 GMT
Editor : rishad | By : Web Desk

മലപ്പുറം: മുണ്ടക്കൈ പുനരധിവാസത്തിന്റേ പേരില്‍ ഊരാളുങ്കൽ ലേബർ സൊസൈറ്റി  കൊള്ളയടിക്കുന്നുവെന്ന ആരോപണവുമായി പി.വി അന്‍വർ.

1000 വീട് ഉള്‍പ്പെടുന്ന ടൗൺഷിപ്പിന് 750 കോടി രൂപക്കാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സഹകരണ സൊസൈറ്റിയുമായി (യുഎൽസിസിഎസ്) ധാരണാ പത്രം ഒപ്പിട്ടത്. ഊരാളുങ്കല്‍ സൊസൈറ്റി കേരളത്തിന്റെ പൊതുമുതല്‍ കൊള്ളയടിക്കുന്ന സംഘമായി മാറി. ഊരാളുങ്കല്‍ കാരണം സാധാരണ കരാറുകാർ വഴിയാധാരമായി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സാമ്പത്തിക സ്രോതസ്സ് ഊരാളുങ്കലാണെന്നും പി.വി അന്‍വർ പറഞ്ഞു. 

Advertising
Advertising

പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി മലപ്പുറത്ത് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 10 വീടുകളുടെ താക്കോൽദാനം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വയനാട് മുണ്ടക്കൈ ദുരന്തത്തിൽ പുനരധിവാസം നടക്കാത്തത്തിന് പിന്നിൽ ഒരുപാട് അഴിമതികളുണ്ട്. സർക്കാർ കൊണ്ടുവരുന്ന പദ്ധതി കൊള്ളയടിക്കാൻ പോകുകയാണ്. സർക്കാർ പറയുന്നത് ആയിരം വീടുകളാണ്. അവ നിർമിക്കാൻ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്  750കോടിക്ക് കരാർ കൊടുത്തുവെന്നാണ് പത്രവാർത്ത. പൊതുമുതൽ കൊള്ളയടിക്കുന്ന കൊള്ളസംഘമാണ് ഊരാളുങ്കൽ. കേരളത്തിലെ ഒരുമാതിരിപ്പെട്ട കോൺട്രാക്ടർമാരെല്ലാം തകർന്ന് തരിപ്പണമായി. മുമ്പ് അഞ്ച് കോടിയിലേറെ രൂപക്ക് ടെൻഡർ എടുത്തിരുന്നവർ 50 ലക്ഷത്തിനും പഞ്ചായത്തിലേക്ക് ഇറങ്ങിവരികയാണ്. എന്നിട്ട് ഈ പണം മുഴുവനും ഉപയോഗിക്കുന്നത് സിപിഎമ്മിന് വേണ്ടിയും. വരാനിരിക്കുന്ന തെരഞ്ഞടുപ്പിൽ സിപിഎമ്മിന്റെ ഏറ്റവും വലിയ സാമ്പത്തിത സ്രോതസാണിതെന്നും പി.വി അൻവർ പറഞ്ഞു.

Watch Video 

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News