ജയ് ഭീം, പാലാരിവട്ടത്തെ 'ബീം' ആണോയെന്ന് മുരളി പെരുനെല്ലി; അംബേദ്കറെ അപമാനിച്ചെന്ന് പ്രതിപക്ഷം

മുരളി അംബേദ്കറെ അപമാനിച്ചെന്ന് ആരോപിച്ച് ജയ് ഭീം വിളികളുമായി പ്രതിപക്ഷം സീറ്റിൽനിന്ന് എഴുന്നേറ്റു. ബഹളം കനത്തതോടെ പരാമർശം പരിശോധിക്കാമെന്ന് ചെയർ വ്യക്തമാക്കിയ ശേഷമാണ് പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചത്.

Update: 2022-07-07 10:06 GMT

തിരുവനന്തപുരം: മണലൂർ എംഎൽഎ മുരളി പെരുനെല്ലി അംബേദ്കറെ അപമാനിച്ചെന്ന് ആരോപിച്ച് സഭയിൽ പ്രതിപക്ഷ ബഹളം. ആരോഗ്യവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മുരളി പെരുനെല്ലിയുടെ വിവാദ പരാമർശം. സജി ചെറിയാന്റെ രാജിയെക്കുറിച്ച് വിശദീകരിക്കവെ ആരോപണമുയർന്ന് 48 മണിക്കൂറിനകം സജി ചെറിയാൻ രാജിവെച്ചു, എന്നാൽ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും രാജിവെക്കാത്തവരാണ് പ്രതിപക്ഷത്തുള്ളതെന്നും, പ്രതിപക്ഷം ജയ് ഭീം എന്ന് വിളിക്കുന്നത് പാലാരിവട്ടത്തെ 'ബീം' ആണോയെന്നും മുരളി പെരുനെല്ലി ചോദിച്ചു.

മുരളി അംബേദ്കറെ അപമാനിച്ചെന്ന് ആരോപിച്ച് ജയ് ഭീം വിളികളുമായി പ്രതിപക്ഷം സീറ്റിൽനിന്ന് എഴുന്നേറ്റു. ബഹളം കനത്തതോടെ പരാമർശം പരിശോധിക്കാമെന്ന് ചെയർ വ്യക്തമാക്കിയ ശേഷമാണ് പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ അംബേദ്കറെ അപമാനിച്ചിട്ടില്ലെന്ന് മുരളി പെരുനെല്ലി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News