കൊലക്കേസ് പ്രതിക്ക് കാമുകിയോടൊപ്പം ലോഡ്ജിൽ ചെലവഴിക്കാൻ സൗകര്യമൊരുക്കി, കാവലിന് പൊലീസും; ഉദ്യോഗസ്ഥർക്കെതിരെ നടപടി

കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് പ്രതിക്ക് കാമുകിയെ കാണാന്‍ സൗകര്യം ഒരുക്കിയത്

Update: 2022-08-22 05:09 GMT
Editor : ലിസി. പി | By : Web Desk

ബെംഗളൂരു: വിചാരണ നേരിടുന്ന കൊലക്കേസ് പ്രതിക്ക് ലോഡ്ജിൽ കാമുകിക്കൊപ്പം സമയം ചെലവഴിക്കാൻ സൗകര്യം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കർണാടകയിലെ ധാർവാഡയിലാണ് സംഭവം. കൊലപാതക കേസിൽ നിലവിൽ വിചാരണ നേരിടുന്ന ബച്ചാ ഖാനാണ് കാമുകിക്കൊപ്പം ലോഡ്ജിൽ ചെലവിടാൻ പൊലീസ് അനുവദിച്ചത്.  കൊലക്കേസ് പ്രതിക്ക് വേണ്ടി പൊലീസ് ലോഡ്ജിന് പുറത്ത് കാവൽ നിന്നതായും ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവം പുറത്തറിഞ്ഞതോടെയാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.

സ്വത്ത് തർക്കത്തിന്റെ പേരിൽ ഇർഫാൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുകയാണ് ബച്ചാ ഖാൻ. ഇയാളെ ബല്ലാരി പൊലീസ് ധാർവാഡിലെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് കാമുകിയോടൊപ്പം ലോഡ്ജിൽ താമസിക്കാൻ അനുവദിച്ചതെന്നാണ് ആരോപണം.

ബെംഗളുരു സ്വദേശിയായ ബച്ചാ ഖാന്റെ കാമുകിയാണ് ധാർവാഡയിലെത്തി ലോഡ്ജിൽ മുറിയെടുത്തത്. എന്നാൽ  ഇതിനെക്കുറിച്ച് വിദ്യാഗിരി പൊലീസിന് വിവരം ലഭിച്ചു. ഇവര്‍   ലോഡ്ജില്‍ റെയ്ഡ് നടത്തിയപ്പോഴാണ്  സംഭവം പുറത്തറിഞ്ഞത്. ഈ സമയത്ത് ഹോട്ടലിൽ കാവലിലുണ്ടായിരുന്നു പൊലീസുകാർക്കെതിരെയാണ്  കേസെടുത്തിട്ടുണ്ട്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News