കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്

ഇൻഫോപാർക്കിന് സമീപത്തെ ഫ്‌ളാറ്റിലാണ് രണ്ടു ദിവസം മുമ്പ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു.

Update: 2022-08-20 13:27 GMT

കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. പ്രതി ഒറ്റക്കാണ് കൃത്യം നടത്തിയതെന്ന് എസിപി പി.വി ബേബി പറഞ്ഞു. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. എങ്ങനെയാണ് കൊല നടത്തിയതെന്ന് പ്രതി വിശദീകരിച്ചെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും എസിപി പറഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണം. ലഹരി ഇടപാടിലെ കണ്ണികളെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇൻഫോപാർക്കിന് സമീപത്തെ ഫ്‌ളാറ്റിലാണ് രണ്ടു ദിവസം മുമ്പ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതിയായ അർഷാദിനെ കാസർകോട് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

മലപ്പുറം വണ്ടൂർ അമ്പലപ്പടി പുത്തൻപുര വീട്ടിൽ രാമകൃഷ്ണന്റെ മകൻ സജീവ് കൃഷ്ണനാണ് കൊല്ലപ്പെട്ടത്. പ്രതി അർഷാദ് പയ്യോളി സ്വദേശിയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News