അഞ്ചുവയസുകാരിയുടെ കൊലപാതകം: പ്രതിയുമായി ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നടത്തി

കനത്ത പൊലീസ് സുരക്ഷയിലായിരുന്നു അസ്ഫാക് ആലത്തിനെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ചത്

Update: 2023-08-06 07:16 GMT
Editor : Lissy P | By : Web Desk

ആലുവ: ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലവുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊല നടന്ന ആലുവ മാർക്കറ്റ് പരിസരത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. കൊല്ലപ്പെട്ട കുട്ടിയുമായി മാർക്കറ്റിലെത്തുന്നതിന് മുമ്പ് പോയ കടകളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുടെ തെളിവെടുപ്പ് വാർത്ത അറിഞ്ഞതോടെ നിരവധി പേരാണ് ആലുവ മാർക്കറ്റ് പരിസരത്ത് എത്തിയത്. പ്രതിക്ക് നേരെ ജനങ്ങളുടെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് കുട്ടിയുടെ ചെരിപ്പും വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ സർജനും സ്ഥലത്തെത്തി കഴിഞ്ഞ ദിവസം പരിശോധന നടത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കുട്ടിയുടെ വീട്ടിലും മൃതദേഹം കണ്ടെത്തിയ സ്ഥലത്തും അസ്ഫാക്കിനെ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയത്.

Advertising
Advertising

അതേസമയം, പ്രതി അസ്ഫാക്ക് ആലത്തിനെതിരായ തെളിവുകള്‍ ശേഖരിക്കാന്‍ ഇതരസംസ്ഥാനത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. . രണ്ട് സംഘങ്ങളായി അന്വേഷണ ഉദ്യോഗസ്ഥര്‍ ബിഹാറിലേക്കും ഡല്‍ഹിയിലേക്കും ഇന്നലെ തിരിച്ചു. എസ് ഐ മാരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘമാണ് ഡൽഹിയിലേക്കും ബീഹാറിലേക്കും തിരിച്ചത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News