പള്ളുരുത്തി യുവാവിന്റെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ
നഗ്‌നചിത്രങ്ങൾ പ്രചരപ്പിക്കുമെന്ന ഭീഷണിയെ തുടർന്നാണ് കൊലപാതകമെന്ന് പ്രതികൾ മൊഴി നൽകി
Update: 2025-06-24 13:35 GMT
എറണാകുളം: എറണാകുളം പള്ളുരുത്തി യുവാവിന്റെ കൊലപാതകത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലപ്പെട്ട ആഷിഖിന്റെ പെൺ സുഹൃത്ത് ഷഹാന, ഭർത്താവ് ഷിഹാസ് എന്നിവരാണ് അറസ്റ്റിലായത്. നഗ്‌നചിത്രങ്ങൾ പ്രചരപ്പിക്കുമെന്ന ഭീഷണിയെ തുടർന്നാണ് കൊലപാതകമെന്ന് പ്രതികൾ മൊഴി നൽകി.
ഇന്നലെയാണ് ദുരൂഹ സാഹചര്യത്തിൽ ആഷിഖ് മരിച്ചത്. കൊലക്കുപയോഗിച്ച കത്തിയും വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി. ആഷിഖുമായുള്ള യുവതിയുടെ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്.
watch video: