Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo | Special Arrangement
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കുറ്റിച്ചിറ ഡിവിഷനിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ മത്സരിക്കും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ മുഖദാർ വാർഡിലും യൂത്ത് ലീഗ് നേതാവ് ആഷിഖ് ചെലവൂർ ചെട്ടിക്കുളത്തും മത്സരിക്കും.
മറ്റ് സ്ഥാനാർഥികൾ:
പൂളക്കടവ് - ജബ്ബാര്‍, മൂഴിക്കല്‍ - സാജിത ഗഫൂര്‍, മായനാട് - സിദ്ധീഖ് മായനാട്, കൊമ്മേരി - കവിത അരുണ്‍, പൊക്കുന്ന് - ഷനീമ മുഹസ്സിന്‍, കിണാശ്ശേരി - പി. സക്കീര്‍, പന്നിയങ്കര - അര്‍ഷുല്‍ അഹമ്മദ്, തിരുവണ്ണൂര്‍ - ആയിഷബി പാണ്ടികശാല, അരീക്കാട് - ഷമീല്‍ തങ്ങള്‍, നല്ലളം - വി.പി ഇബ്രാഹിം, കൊളത്തറ - മുല്ലവീട്ടില്‍ ബീരാന്‍ കോയ, കുണ്ടായിത്തോട് - മുനീര്‍ എം.ടി, ബേപ്പൂര്‍ - കെ.കെ സുരേഷ്, അരക്കിണര്‍ - സി. നൗഫല്‍, മാത്തോട്ടം - ശ്രീകല, പയ്യാനക്കല്‍ - സെയ്ഫുന്നിസ, നദി നഗര്‍ - ഫസ്‌ന ഷംസുദ്ധീന്‍, മൂന്നാലിങ്ങല്‍ - എ. സഫറി, വെള്ളയില്‍ - സൗഫിയ എന്‍.പി, പുതിയങ്ങാടി - ഷൗലിഖ്