'പ്രതിരോധത്തിലാക്കും'; കെ.സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവനയില്‍ മുസ്‍ലിം ലീഗിന് അതൃപ്തി

യു.ഡി.എഫില്‍ കൂടിയാലോചന ഇല്ലെന്നും വിമര്‍ശനം

Update: 2022-11-10 02:27 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവനയിൽ മുസ്‍ലിം ലീഗിന് അതൃപ്തി.'പ്രസ്താവന സിപിഎമ്മിനെ സഹായിക്കുന്നതാണെന്നും ലീഗിനെയടക്കം പ്രതിരോധത്തിലാക്കുമെന്നുമാണ് വിമര്‍ശനം.  ഇതിന് പുറമെ യു.ഡി.എഫിൽ കൂടിയാലോചിക്കാതെയാണ് പല തീരുമാനങ്ങളും കോൺഗ്രസ് നേതാക്കൾ പുറത്ത് വിടുന്നതിലും ലീഗിന് അതൃപ്തിയുണ്ട്.  വിവാദമായി നിൽക്കുന്ന ഗവർണറുടെ വിഷയത്തിലും കോൺഗ്രസ് നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ പലപ്പോഴും യു.ഡി.എഫിൽ കൂടിയാലോചിക്കാതെയാണെന്നുമാണ് ലീഗിന്‍റെ വിമര്‍ശനം.

ഗവർണർക്കെതിരായ ഓർഡിനൻസ് എതിർക്കുമെന്ന കെ. സതീശന്റെ പ്രഖ്യാപനം ലീഗിനോട് ആലോചിക്കാതെയെന്നും സൂചനയുണ്ട്. യു.ഡി.എഫിൽ കൂടിയാലോചിക്കാതെ ഇത്തരത്തിൽ പല കാര്യങ്ങളും കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിക്കുന്നുണ്ട്. ഇതിലും ലീഗിന് അതൃപ്തിയുണ്ട്.

Advertising
Advertising

ആർ.എസ്.എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്നായിരുന്നു  കെ.സുധാകരന്‍റെ പ്രസ്താവന. കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.

'കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർ.എസ്.എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് ശാഖക്ക് ആളെ അയച്ചു സംരക്ഷണം നൽകിയിട്ടുണ്ട്. മൗലിക അവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടതെന്നും സുധാകരൻ പറഞ്ഞു.

 പ്രസംഗം വിവാദമായതിന് പിന്നാലെ വീണ്ടും മാധ്യമങ്ങളെ കണ്ട സുധാകരൻ നിലപാടാവർത്തിച്ചു . പറഞ്ഞ കാര്യങ്ങൾ വസ്തുതയാണെന്നും രാഷ്ട്രീയ സത്യസന്ധത കൊണ്ടാണ് ഇക്കാര്യം തുറന്നു പറഞ്ഞതെന്നുമായിരുന്നു സുധാകരൻറെ വിശദീകരണം.

 കെ. സുധാകരൻറെ പ്രസ്താവനക്കെതിരെ ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ അബ്ദു റബ്ബും രംഗത്തെത്തിയിരുന്നു.   ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആർ.എസ്.എസുകാരൻ വെടിയുതിർത്തിട്ടാണെന്നും അബ്ദു റബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.

മത ന്യൂനപക്ഷങ്ങൾക്കും മർദിത പീഡിത വിഭാഗങ്ങൾക്കും ജീവിക്കാനും വിശ്വസിക്കാനും ആരാധിക്കാനും പ്രബോധനം ചെയ്യാനും ഇഷ്ടഭക്ഷണം കഴിക്കാനും വരെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുകയും അവരെ ഉൻമൂലനം ചെയ്യാൻ പദ്ധതിയിടുകയും ചെയ്യുന്ന ആർ.എസ്.എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആർക്കാണ് എന്നും അബ്ദു റബ്ബ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. 

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News