മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം യു.പോക്കർ പാർട്ടി വിട്ടു; സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കും

ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് യു.പോക്കർ

Update: 2025-11-17 11:15 GMT

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം യു.പോക്കർ പാർട്ടി വിട്ടു. ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. പ്രതിപക്ഷത്തിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പോക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും പോക്കർ വ്യക്തമാക്കി.

ഡിസിസി ജനറൽ സെക്രട്ടറിയും ബാബുരാജും കോൺഗ്രസ് വിട്ടു. അദ്ദേഹവും സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News