കെ. എം ഷാജിക്കെതിരെ കേസെടുത്ത വനിതാ കമ്മീഷൻ സ്ത്രീകളെ അപമാനിച്ചെന്ന് കെ.പി.എ മജീദ്

കെ.എം.ഷാജിയുടെ പരാമർശം മുസ്‍ലിം ലീഗിന്റെ നിലപാടല്ലെന്ന് പി.എം.എ സലാം പ്രതികരിച്ചിരുന്നു

Update: 2023-09-23 16:41 GMT
Editor : anjala | By : Web Desk

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പരാമർശത്തിൽ കെ. എം ഷാജിക്കെതിരെ കേസെടുത്ത വനിതാ കമ്മീഷൻ സ്ത്രീകൾക്കെതിരെ മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ മജീദ് എം.എല്‍.എ. ഷാജിക്കെതിരെ കേസെടുത്ത വനിതാ കമ്മീഷൻ സ്ത്രീകളെ അപമാനിച്ചെന്നും കെ. പി.എ മജീദ് പറഞ്ഞു. പൊതു ഖജനാവിൽ നിന്ന് ആനുകൂല്യം പറ്റുന്ന തെരെഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ വീഴ്ചകൾ മറച്ചു പിടിക്കാനും രക്ഷപെടാനുമുള്ള പുകമറയല്ല സ്ത്രീത്വമെന്നും അദ്ദേ​ഹം പറ‍ഞ്ഞു. മുൻ ആരോഗ്യ മന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്ക് ഇല്ലെന്ന് പ്രസംഗിച്ചത് എങ്ങിനെയാണ് സ്ത്രീത്വത്തെ അപമാനിക്കൽ ആവുകയെന്നും മജീദ് ചോദിച്ചു. 

Advertising
Advertising

എന്നാൽ ആരോഗ്യമന്ത്രിക്കെതിരായ കെ.എം.ഷാജിയുടെ പരാമർശം മുസ്‍ലിം ലീഗിന്റെ നിലപാടല്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചിരുന്നു. പൊതുയോഗത്തിൽ ഒരാൾ പറയുന്നത് എങ്ങനെ പാർട്ടി നിലപാടാകുമെന്നും മാധ്യമപ്രവർത്തകരുടെ മുമ്പിൽ പ്രതികരിക്കുന്നത് പോലെയല്ല പൊതുയോഗത്തിൽ പ്രസം​ഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഷാജിയുടെ ഭാഗത്തു നിന്ന് അങ്ങനെ​യൊരു പ്രസ്താവനയുണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്നും പി.എം.എ സലാം പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി പ്രതികരിച്ചിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News