അരിയൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്; പാലക്കാട് ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖിനെ മാറ്റി

സിദ്ദീഖ് പ്രസിഡൻ്റായ കാലയളവിലാണ് ക്രമക്കേടുകൾ നടന്നത്

Update: 2025-10-23 16:26 GMT

Photo: Special arrangement

പാലക്കാട്: പാലക്കാട് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അഡ്വ. ടി.എ സിദ്ദീഖിനെ നീക്കി. അരിയൂർ സർവ്വീസഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൻ്റെ പശ്ചത്തലത്തിലാണ് നടപടി. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി നിയോഗിച്ച പി. അബ്ദുൽ ഹമീദ് എംഎൽഎ അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പി.ഇ.എ സലാം മാസ്റ്ററാണ് പുതിയ ജനറൽ സെക്രട്ടറി.

20 വർഷത്തോളം അരിയൂർ ബാങ്കിൻ്റെ പ്രസിഡൻ്റായിരുന്നു ടി.എ സിദ്ദീഖ്. സിദ്ദീഖ് പ്രസിഡൻ്റായ കാലയളവിലാണ് ക്രമക്കേടുകൾ നടന്നത്. വർഷങ്ങളായി ബാങ്കിന് നേരെ കടുത്ത ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സഹകരണ ബാങ്ക് നടത്തിയ അന്വേഷണത്തിൽ ​ഗുരുതരമായ സാമ്പത്തി​കമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. 

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News