'സാദിഖലി തങ്ങളുടെ അനുവാദം വാങ്ങണം'; മാധ്യമങ്ങളെ കാണുന്നതിന് നിയന്ത്രണവുമായി മുസ്‍ലിം ലീഗ്

ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രതികരണം സാമൂഹ്യ മാധ്യമങ്ങളിലൂടെയോ പ്രസംഗത്തിലൂടെയോ നടത്തരുതെന്നും നിർദേശം

Update: 2023-07-07 08:40 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: മാധ്യമങ്ങളെ കാണുന്നതിന് നിയന്ത്രണവുമായി മുസ്‍ലിം ലീഗ്. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുടെ അനുവാദത്തോടെ മാത്രമമേ ഭാരവാഹികൾ മാധ്യമങ്ങളെ കാണാവൂ എന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രതികരണം സാമൂഹിക മാധ്യമങ്ങളിലൂടെയൊ പ്രസംഗത്തിലൂടെയോ നടത്തരുതെന്നും നിർദേശം.

സി.പി.എമ്മിന്റെ ഏക സിവില്‍കോഡ് സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

പാർട്ടി നയങ്ങള്‍ക്ക് വിരുദ്ധമായതോ ആശയക്കുഴപ്പമുണ്ടാക്കുന്നതോടെ ആയ പ്രതികരണങ്ങള്‍ മാധ്യങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ചില നേതാക്കള്‍ നടത്തുന്നുവെന്ന വിലയിരുത്തിലിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താന്‍ മുസ്‍ലിം ലീഗ് തീരുമാനിച്ചത്. എം.കെ മുനീർ, കെ.എം ഷാജി തുടങ്ങിയ നേതാക്കളുടെ പ്രതികരണങ്ങളെ നിയന്ത്രിക്കാനാണ് പുതിയ തീരുമാനമെന്നാണ് സൂചന. സി.പി.എം സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ മുസ്‍ലിം ലീഗ് സസ്പെന്‍സ് തുടരുകുയാണ്.

Advertising
Advertising

യുഡിഎഫ് വിപുലീകരിക്കാന്‍ മുന്നിറങ്ങാന്‍ ലീഗ് തീരുമാനിച്ചിട്ടുണ്ട്. പ്ലസ് സീറ്റ് പ്രതിസന്ധി പരിഹിരിക്കണമെന്നവശ്യപ്പെട്ട പത്താം തീയിതി വിദ്യാഭ്യാസ ഓഫീസുകള്‍ ഉപരോധിക്കാനും ലീഗ് തീരുമാനിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News