മുട്ടില്‍ മരംമുറി; മേപ്പാടി റേഞ്ച് ഓഫീസര്‍ക്ക് സ്ഥലംമാറ്റം

മുട്ടിലിൽ നിന്ന് കടത്തിയ മരം പിടിച്ചെടുത്ത ഉദ്യോഗസ്ഥനാണ് സമീർ

Update: 2021-10-06 16:03 GMT

വയനാട് മുട്ടിൽ മരംമുറിക്കേസില്‍ കേസെടുത്ത ഉദ്യോഗസ്ഥൻ  എം കെ സമീറിനു സ്ഥലം മാറ്റം. മേപ്പാടി റേഞ്ച് ഓഫീസറാണ് സമീര്‍. വാളയാർ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സ്ഥലം മാറ്റം. മുട്ടിലിൽ നിന്ന് കടത്തിയ മരം പിടിച്ചെടുത്ത ഉദ്യോഗസ്ഥനാണ് സമീർ.

പ്രതികള്‍ കടത്തിയ  ഈട്ടിത്തടി എറണാകുളത്ത് നിന്നാണ്  സമീർ പിടികൂടിയത്. എം.കെ. സമീർ ഒരു മാസമായി ലീവിലായിരുന്നു.  കേസന്വേഷണം നടത്തിയിരുന്ന ഡി.വൈ.എസ്.പി.യെ.യും ഈ അടുത്ത് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തിനായി താന്‍ അപേക്ഷിച്ചിരുന്നു എന്നാണ് സമീര്‍ നല്‍കിയ വിശദീകരണം.  

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News