ഗവര്‍ണറുടെ മാധ്യമവിലക്ക് മര്യാദകേടും ഫാഷിസവും; അതിന് നിന്നുകൊടുത്തതും മര്യാദകേട്

ചില പത്രക്കാരെ മാത്രമേ കയറ്റൂ, ചിലരെ കയറ്റില്ല എന്ന് പറയുമ്പോള്‍ മാധ്യമങ്ങള്‍ എടുക്കേണ്ടൊരു ജനാധിപത്യ മര്യാദയുണ്ടായിരുന്നു.

Update: 2022-10-26 11:23 GMT

തിരുവനന്തപുരം: ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ ചില മാധ്യമങ്ങളെ വിലക്കിയ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗവര്‍ണര്‍ മാധ്യമങ്ങളോട് കാട്ടിയത് മര്യാദകേടും ഫാഷിസവുമാണെന്നും ആ നിലപാടിന് നിന്നുകൊടുത്ത മാധ്യമങ്ങളും കാണിച്ചത് മര്യാദകേടാണെന്ന് എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

ജനാധിപത്യ രീതിയില്‍ ഭരണഘടനാസ്ഥാപനത്തിന്റെ ഏറ്റവും പ്രമുഖ സ്ഥാനത്തിരിക്കുന്ന ഗവര്‍ണറുടെ പ്രവര്‍ത്തനത്തിലെ ഏറ്റവും ഗുരുതരമായ വീഴ്ചയാണ് പത്രസമ്മേളനത്തില്‍ ഇങ്ങോട്ട് ചോദ്യങ്ങള്‍ ചോദിക്കാത്ത ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ എന്ന നിലപാട്.

Advertising
Advertising

ചില പത്രക്കാരെ മാത്രമേ കയറ്റൂ, ചിലരെ കയറ്റില്ല എന്ന് പറയുമ്പോള്‍ മാധ്യമങ്ങള്‍ എടുക്കേണ്ടൊരു ജനാധിപത്യ മര്യാദയുണ്ടായിരുന്നു. ആ മര്യാദ യഥാര്‍ഥത്തില്‍ നിങ്ങള്‍ ഉള്‍പ്പെടെ പാലിച്ചില്ലെന്നും ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പ്രസ്താവന കൊടുത്തതുകൊണ്ട് കാര്യമില്ല. ഗവര്‍ണറുടെ പത്രസമ്മേളനത്തില്‍ എല്ലാ ചാനലുകള്‍ പത്രക്കാര്‍ക്കും പങ്കെടുക്കാന്‍ ആവുന്നില്ല എന്നുവന്നാല്‍ അതില്‍ പങ്കെടുക്കണോ എന്ന് മാധ്യമങ്ങള്‍ ആലോചിക്കേണ്ടിയിരുന്നു. അതില്‍ ഭാഗികമായി പങ്കെടുത്തവരെ കുറിച്ച് മാധ്യമങ്ങള്‍ തന്നെയാണ് ആലോചിക്കേണ്ടത്.

മലയാള പത്രക്കാരെ താന്‍ കാണില്ല എന്ന് ദൃഢപ്രതിജ്ഞ ചെയ്ത് ബഹിഷ്‌കരിക്കുന്നത് സ്വേച്ഛാധിപത്യവും ഫാസിസ്റ്റ് നിലപാടുമാണ്. ആ നിലപാടിന് നിന്നുകൊടുത്ത മാധ്യമങ്ങളുടെ നിലപാടിനെ ജനങ്ങള്‍ ഗൗരവകരമായി കാണും. അതില്‍ തനിക്കും ജനങ്ങള്‍ക്കും ശക്തമായ വിമര്‍ശനമുണ്ടെന്നും അദ്ദേഹം വിശദമാക്കി. കഴിഞ്ഞദിവസമാണ് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ മീഡിയവണ്‍, റിപ്പോര്‍ട്ടര്‍ ടി.വി, കൈരളി, ജയ് ഹിന്ദ് ചാനലുകള്‍ക്ക് അനുമതി നിഷേധിച്ചത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News