എൽഡിഎഫിൽ പ്രതിസന്ധിയില്ല, എല്ലാ ആരോപണങ്ങളും പരിശോധിക്കും; എം.വി ഗോവിന്ദൻ

''വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കാണ് പ്രതിസന്ധി. എല്‍ഡിഎഫ് ഒറ്റക്കെട്ട്, ഭിന്നതയില്ല''

Update: 2024-09-12 05:39 GMT

ന്യൂഡല്‍ഹി: എഡിജിപി വിഷയത്തില്‍ സര്‍ക്കാറിനോ പാര്‍ട്ടിക്കോ പ്രതിസന്ധിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കാണ് പ്രതിസന്ധി. എല്‍ഡിഎഫ് ഒറ്റക്കെട്ടെന്നും ഭിന്നതയില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ശശിക്കെതിരെ പി.വി അൻവർ പാര്‍ട്ടിയില്‍ പരാതി നൽകിയിട്ടില്ലെന്നും പരാതി തന്നാല്‍ അന്വേഷിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. 

'' ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ പരിഗണിക്കും. പരാതികളിൽ വിശദമായ അന്വേഷണത്തിന് ഒരു മാസമെടുക്കും. റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും. ഇടതുമുന്നണി ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങൾ നടക്കും എന്ന് വിചാരിക്കുന്നത് തെറ്റ്. എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് തീരുമാനം എടുക്കുന്നത്''- അദ്ദേഹം വ്യക്തമാക്കി.

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News