ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകളെ ഒരുപോലെ കാണാനാവില്ല, ഭൂരിപക്ഷ വർഗീയത ഏറ്റവും അപകടകരം: എം.വി ഗോവിന്ദൻ

'ഭൂരിപക്ഷ വർഗീയതയാണ് അപകടകരം. രണ്ടും പരസ്പരം ശക്തിപ്പെടുത്തുന്നതാണ്. പൊലീസും സർക്കാരും വിചാരിച്ചാൽ അവസാനിപ്പിക്കാൻ കഴിയില്ല'

Update: 2022-04-18 05:38 GMT
Editor : rishad | By : Web Desk
Advertising

കണ്ണൂര്‍:ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയത ഒരു പോലെ കാണാൻ കഴിയില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ഭൂരിപക്ഷ വർഗീയതയാണ് അപകടകരം. രണ്ടും പരസ്പരം ശക്തിപ്പെടുത്തുന്നതാണ്. പൊലീസും സർക്കാരും വിചാരിച്ചാൽ ഇത് അവസാനിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. വർഗീയ സംഘര്‍ഷങ്ങളിലൂടെ സംഘടന ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു. 

അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ശ്രീനിവാസന്റെ കൊലപാതക കേസില്‍ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരു കേസുകളിലും കസ്റ്റഡിയിലുള്ളവരുടെ ഫോൺ രേഖകൾ വിശദമായി പരിശോധിക്കുന്നുണ്ട്. അതേസമയം മന്ത്രി കെ കൃഷ്ണൺകുട്ടിയുടെ അധ്യക്ഷതയില്‍ സർവകകഷി സമാധാന യോഗം ഇന്ന് വൈകിട്ട് ചേരും.

ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് ഇന്നലെ തന്നെ തിരിച്ചറിഞ്ഞതായി സൂചനയുണ്ടായിരുന്നു. പാലക്കാട് നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് കൊല നടത്തിയതെന്നായിരുന്നു സൂചന. സുബൈർ വധത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊന്നതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കൊലപാതകം,ഗൂഢാലോചന, അന്യായമായി സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News