വ്യക്തികൾ അല്ല, പാർട്ടിയാണ് പ്രധാനം; പി. ജയരാജനെ ദൈവമായി ഉയർത്തിക്കാട്ടിയ ഫ്ലെക്സ് ബോർഡുകൾക്കെതിരെ എം.വി ജയരാജൻ
ശ്രീനാരായണ ഗുരുവിനെ ദൈവമായി ചിത്രീകരിച്ചപ്പോൾ താൻ വെറും മനുഷ്യനാണെന്ന് പറഞ്ഞത് ഓർക്കണമെന്നും പ്രതികരണം
Update: 2025-04-10 10:16 GMT
കണ്ണൂർ: കണ്ണൂരിൽ പി. ജയരാജനെ ദൈവമായി ഉയർത്തിക്കാട്ടിയ ഫ്ലെക്സ് ബോർഡുകൾക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ. വ്യക്തികൾ അല്ല, പാർട്ടി ആണ് പ്രധാനമെന്നും, ദൈവമെന്ന് ഒന്നുണ്ടങ്കിൽ അത് പാർട്ടിയാണെന്നും എം.വി ജയരാജൻ പറഞ്ഞു.
ശ്രീനാരായണ ഗുരുവിനെ ദൈവമായി ചിത്രീകരിച്ചപ്പോൾ താൻ വെറും മനുഷ്യനാണെന്ന് പറഞ്ഞത് ഓർക്കണമെന്നും പ്രതികരണം.