'ഉണ്ട'ക്കഥയില്‍ വീണ്ടും ദുരൂഹത; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ തോക്കും തിരകളും നഷ്ടപ്പെട്ടത് ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച്?

കേരള പൊലീസിലെ 10 ഉദ്യോഗസ്ഥരാണ് കാണാതായ ബാഗ് തിരക്കി ഇപ്പോഴും മധ്യപ്രദേശിൽ തുടരുന്നത്

Update: 2023-11-26 02:39 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കേരളാ പൊലീസിന്റെ തോക്കും തിരകളും നഷ്ടപ്പെട്ട സംഭവത്തിൽ ദുരൂഹത. ട്രെയിനിൽ വെച്ച് പൊലീസുകാർ തമ്മിലടിച്ചതാണ് തോക്കും തിരകളുമടങ്ങിയ ബാഗ് നഷ്ടപ്പെടാൻ കാരണമായതെന്നാണ് സൂചന. ഇവ കൈവശമുണ്ടായിരുന്ന പൊലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടാകും.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരളത്തിൽനിന്ന് മധ്യപ്രദേശിലേക്ക് പോയ ആംഡ് പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥന്റെ പക്കൽനിന്നാണ് തോക്കും തിരകളും നഷ്ടമായത്. മധ്യപ്രദേശിലെ ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥർക്കുള്ള സ്പെഷ്യൽ ട്രെയിനിൽനിന്നാണ് ഇവ നഷ്ടമായത്.

Advertising
Advertising

മധ്യപ്രദേശിൽനിന്ന് 200 കിലോമീറ്റലധികം സഞ്ചരിച്ച ശേഷം തോക്ക് തേടി മറ്റൊരു ട്രെയിനിൽ ഉദ്യോഗസ്ഥർ തിരികെ യാത്ര ചെയ്തു. എന്നാൽ, നഷ്ടപ്പെട്ടവ കണ്ടെത്താനായില്ല. സ്പെഷ്യൽ ട്രെയിനിലെ ക്യാബിനിൽ പൊലീസുകാർ തമ്മിൽ തർക്കമുണ്ടായെന്നാണ് വിവരം. സംഭവത്തിന് പിന്നിൽ മദ്യപിച്ചുണ്ടായ ബഹളമാണെന്നുള്ള വിവരവുമുണ്ട്.

കെ.എ.പി മൂന്നിലെ എ.എസ്.ഐയും കെ.എ.പി നാലിലെ എ.എസ്.ഐയും തമ്മിൽ തർക്കമുണ്ടായി. സംഭവത്തിൽ ഉൾപ്പെടാത്ത മറ്റൊരു എ.എസ്.ഐയുടെ ബാഗാണ് നഷ്ടമായത്. ബഹളം ഉണ്ടാക്കിയ ഉദ്യോഗസ്ഥരിൽ ഒരാൾ ബാഗ് വലിച്ചെറിയുന്നത് കണ്ടുവെന്ന് ട്രെയിനിലെ പാൻട്രി ജീവനക്കാർ മൊഴിനൽകിയിട്ടുണ്ട്. ബാഗ് തിരക്കി 10 ഉദ്യോഗസ്ഥരാണ് ഇപ്പോഴും മധ്യപ്രദേശിൽ തുടരുന്നത്. തമ്മിലടിയുടെ ഫലമായാണ് ബാഗ് നഷ്ടപ്പെട്ടതെങ്കിലും ഇത് കൈവശമുണ്ടായിരുന്ന ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് എ.എസ്.ഐയ്ക്കെതിരെ വകുപ്പുതല നടപടി ഉടനുണ്ടാകുമെന്നാണു വിവരം.

Summary: Mysteriousness in the case of the loss of guns and rifles of the Kerala Police during election duty in Madhya Pradesh. It is suggested that the bag containing the gun and the rifles was lost due to a scuffle between the policemen on the train

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News