എൻ. ഐ.എ ചോദ്യം ചെയ്യൽ: വ്യാജ പ്രചാരണങ്ങൾക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി

മാധ്യമ പ്രവർത്തകരെ എന്‍.ഐ.എ ചോദ്യം ചെയ്തെന്ന ജന്മഭൂമി വാർത്ത കണ്ട് ഞാനും പലരോടും അന്വേഷിച്ചിരുന്നു

Update: 2023-02-02 08:27 GMT

എന്‍.ഐ.എ

കൊച്ചി: താനടക്കമുള്ള ചില മാധ്യമപ്രവര്‍ത്തകരെ എന്‍.ഐ.എ ചോദ്യം ചെയ്തെന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ  മാധ്യമപ്രവര്‍ത്തക ഷബ്ന സിയാദ്  ഡി.ജി.പിക്ക് പരാതി നല്‍കി.  നിയമ ബിരുദധാരിയായ തനിക്ക് രാജ്യത്തെ നിയമ വ്യവസ്ഥയിൽ തന്നെയാണ് വിശ്വാസമെന്നും തന്നെ അപകീർത്തിപെടുത്തുന്ന വാർത്ത നൽകിയവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഡി. ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഷബ്ന പറഞ്ഞു. തുടര്‍നടപടികള്‍ക്കായി പരാതി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയതായി ഡി.ജി.പിയുടെ ഓഫീസ് ഇ-മെയില്‍ വഴി മറുപടി നല്‍കി. 

Advertising
Advertising

ഷബ്ന സിയാദിന്‍റെ കുറിപ്പ്

മാധ്യമ പ്രവർത്തകരെ എന്‍.ഐ.എ ചോദ്യം ചെയ്തെന്ന ജന്മഭൂമി വാർത്ത കണ്ട് ഞാനും പലരോടും അന്വേഷിച്ചിരുന്നു അവരരാണെന്ന്. അങ്ങനെയൊരു ചോദ്യം ചെയ്യലിനെ പറ്റി ആർക്കും വ്യക്തതയില്ല .തൊട്ടടുത്ത ദിവസങ്ങളിൽ ചില ഓൺലൈൻ - സോഷ്യൽ മീഡിയകൾ പറയുന്നു അത് ഞാനും ചെക്കുട്ടി ( NP Chekkutty ) സാറുമൊക്കെയാണെന്ന്. ചെക്കുട്ടി സാറിനെ വിളിച്ചപ്പോൾ അദ്ദേഹമിതൊന്നും അറിഞ്ഞിട്ടുപോലുമില്ല .സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാകുന്നതിൻ്റെ ചുവടുപിടിച്ചുള്ള കഥകളാകാമെന്ന് അദ്ദേഹം പറഞ്ഞു. ചില "തറ " വേലകൾ കാണിച്ച് ജീവിക്കുന്നവരോടാണ് . നിയമ ബിരുദധാരിയായ എനിക്ക് രാജ്യത്തെ നിയമ വ്യവസ്ഥയിൽ തന്നെയാണ് വിശ്വാസം .എന്നെ അപകീർത്തിപെടുത്തുന്ന വാർത്ത നൽകിയവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഡി. ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News