പി.കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതി ഒത്തുതീർപ്പായെന്ന് നജ്മ തബ്ഷീറ

ഹൈക്കോടതിയിൽ നജ്മ തബ്ഷീറ സത്യവാങ്മൂലം നൽകി

Update: 2024-05-10 03:32 GMT

നജ്മ തബ്ഷീറ/പി.കെ നവാസ്

കൊച്ചി: എം.എസ്.എഫ് നേതാവ് പികെ നവാസിനെതിരായ ലൈംഗീക അധിക്ഷേപ പരാതി ഒത്തുതീർപ്പായെന്ന് ഹരിത നേതാവ് നജ്മ തബ്ഷീറയുടെ സത്യവാങ്മൂലം.ലീഗിലെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ വിഷയം ഒത്തുതീർപ്പായെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളത്.നജ്മയുടെ സത്യവാങ്മൂലം പരിഗണിച്ച് പികെ നവാസിനെതിരായ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

2023 ജൂണ്‍ 22 ന് നടന്ന MSF നേതൃയോഗത്തിൽ പി.കെ നവാസ് ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി.വനിതാ കമ്മീഷന് നൽകിയ പരാതിക്ക് പിന്നാലെ വെള്ളയിൽ പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കുകയും നടപടികൾ പൂർത്തിയാക്കി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്

Advertising
Advertising

കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കേസ് വിചാരണ നടപടികളിലേക്ക് കടക്കാനിരിക്കേയാണ് പി കെ നവാസുമായി ഒത്തുതീർപ്പിലെത്തിയെന്നും തുടർനടപടികൾ ആവശ്യമില്ലെന്നുമുള്ള നജ്മ തബ്ഷീറയുടെ സത്യവാങ്മൂലം.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി കെ നവാസ് ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് നജ്മ തബ്ഷീറ സത്യവാങ്മൂലം സമർപ്പിച്ചത്. ലീഗിലെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പരാതി ഒത്തുതീർപ്പായെന്നും പാർട്ടിയുടെ ഉന്നതിക്ക് വേണ്ടി ഒരുമിച്ച് നിന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചെന്നുമാണ് സത്യവാങ്മൂലത്തിലുള്ളത്.

നജ്മ തബ്ഷീറയുടെ സത്യവാങ്മൂലം പരിഗണിച്ച് പി കെ നവാസിനെതിരായ കേസിലെ തുടർനടപടികൾ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ജസ്റ്റിസ് ജി ഗീരീഷിന്റെതാണ് നടപടി.കേസിൽ സർക്കാരിനോട് കോടതി വിശദീകരണവും തേടിയിട്ടുണ്ട്. മുസ്‍ലിം ലീഗ് നേതൃത്വം നടത്തിയ സമവായ നീക്കത്തിന് പിറകെ നജ്മ തബ്ഷീറയെ യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറിയാക്കിയിരുന്നു. നജ്മക്കൊപ്പം പുറത്താക്കപ്പെട്ട ഫാത്തിമ തെഹലിയയും മുഫീദ തസ്നിയെയും MSF അഖിലേന്ത്യ കമ്മറ്റികളിൽ ഉൾപ്പെടുത്തി. ഇതിന് പിന്നാലെയാണ് പി.കെ നവാസിനെതിരായ കേസ് പിൻവലിക്കാൻ ധാരണയായത്.


Full View


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News